Home » Blog » kerala Max » പരിശീലന വിമാനം തകര്‍ന്നു;കാണ്‍പൂരിൽ പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം
aircraft-kanpur

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പതിവ് പരിശീലന പറക്കലിന് ഇടയിലാണ് അപകടം. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്നാണ് നിഗമനം.

കാണ്‍പൂരിലെ ഗംഗാ ബാരേജ് മേഖലയിലാണ് സംഭവം നടന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

വിമാനാപകടത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഭരണകൂടവും നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. പരിശീലന വിമാനം തകരാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *