Home » Blog » kerala Max » കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭിക്കണം പ്രതിഷേധ സദസ് നടത്തി
IMG-20260827-WA0000

കൊച്ചി:വ്യാജരേഖ കേസ് മുന്നോട്ട് പോകുന്നതിനിടെ കോടതിയിൽ അനാവശ്യ തടസ്സ വാദങ്ങൾ ഉയർത്തി കേസിലെ പ്രതി നേടിയ സ്‌റ്റേ ഉത്തരവ് ഒഴിവാക്കാൻ സർക്കാർ ഇടപെടുക,വ്യാജ രേഖ കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പ് വരത്തുക, സീറോ മലബാർ സഭ മെത്രാൻ സിനഡ് അധാർമികത വെടിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മാർത്തോമ നസ്രാണി സംഘം ( എം. ടി എൻ . എ സ് ) എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് കലക്ട്രേറേറ് പടിക്കൽ പ്രതിഷേധ സദസ് നടത്തി.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു പ്രതിഷേധസദസ് സംഘടിപ്പിച്ചത്.
മാർത്തോമ നസ്രാണി സംഘം സെക്രട്ടറി ബ്രദർ ചെറിയാൻ കവലയ്ക്കൽ ഉദ്‌ഘാടനം ചെയ്തു.
ആൻ്റണി പുതുശേരി അധ്യക്ഷത വഹിച്ചു.
ടെൻസൺ പുളിക്കൽ, റെമി പൗലോസ്, ജോയ് കൊഴുപ്പാൻ, സിറയക്ക് ജേക്കബ് ,ജോമോൻ ആരക്കുഴ , മാർട്ടിൻ തേവർ പാടം, കുരിയാക്കോസ് പഴയമടം, ജോസഫ് അമ്പലത്തിങ്കൽ, ലൂക്കോസ് നടുപ്പറമ്പിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

ചിത്രം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ നസ്രാണി സംഘത്തിൻ്റെ നേതൃത്വത്തിൽ കാക്കനാട് കലക്ട്രേറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സദസ് എം ടി എൻ എസ് സെക്രട്ടറി ബ്രദർ ചെറിയാൻ കവലയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *