Home » Blog » kerala Max » അമ്മയുടെയും മുത്തശ്ശിയുടെയും മുഖത്തെ പുഞ്ചിരിയാണ് വലുത്; പുതിയ ടെലിവിഷൻ സമ്മാനിച്ച് യുവാവ് നേടിയത് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം
IMG_20260824_201846

ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന് പുതിയ ടെലിവിഷൻ സമ്മാനിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്. പശ്ചിമ ബംഗാളിൽ നിന്നുള്ള യുവാവ് പങ്കുവെച്ച വൈകാരികമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആളുകളുടെ ഹൃദയം കവരുന്നത്. സ്വിഗ്ഗിയിൽ ഡെലിവറി ബോയായി ജോലി ചെയ്ത് കുറച്ചു കുറച്ചായി പണം കൂട്ടിവെച്ചാണ് യുവാവ് കുടുംബത്തിനായി പുതിയ ടിവി വാങ്ങിയത്. വീഡിയോയിൽ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞാണ് യുവാവ് ഇക്കാര്യം പറയുന്നത്.വീട്ടിലെ പുതിയ ടെലിവിഷനിൽ സീരിയൽ വെച്ചത് കാണിച്ചുകൊണ്ട് അമ്മയും മുത്തശ്ശിയും വളരെ സന്തോഷത്തിലാണെന്ന് യുവാവ് പറയുന്നു.

പുതിയ ടിവി ഇഷ്ടപ്പെട്ടോ എന്ന് ബംഗാളിയിൽ ചോദിക്കുമ്പോൾ അമ്മയും മുത്തശ്ശിയും പുഞ്ചിരിയോടെ തങ്ങളുടെ വലിയ സന്തോഷം വ്യക്തമാക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. സ്വന്തം കഠിനാധ്വാനത്തിലൂടെ കുടുംബത്തിന് സന്തോഷം നൽകിയ യുവാവിനെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകൾ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *