Home » Blog » Kerala » കേരളത്തില്‍ മഴ ശക്തമാകുന്നു: 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 28 വരെ മഴ തുടർന്നേക്കും
19

തിരുവനന്തപുരം: ഗംഗാതീര പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം, ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4.00 മണിക്കും 4.30 നും ഇടയില്‍ ഈ ആറ് ജില്ലകളിലും ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകള്‍ മുഴങ്ങും. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെയും ജാഗ്രത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് സൈറണ്‍ മുഴക്കുന്നതെന്നും അതിനാല്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് വരുന്ന 28-ാം തീയതി വരെ നേരിയതോ മിതമായതോ ആയ മഴ തുടരാനാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *