
കൊച്ചി : അപ്പോളോ ഹോസ്പിറ്റൽസ് ‘ഓൾവേയ്സ് ഓപ്പൺ. ഓൾവേയ്സ് ഹിയർ’ എന്ന പുതിയ സംരംഭം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഞായറാഴ്ചകളിലും ഔട്ട്പേഷ്യന്റ് കൺസൾട്ടേഷൻ, ഡയഗ്നോസ്റ്റിക്സ്, പ്രിവന്റീവ് ഹെൽത്ത് ചെക്കുകൾ, ഫോളോ-അപ്പ് കൺസൾട്ടേഷൻ, ഷെഡ്യൂൾഡ് പ്രോസീജറുകൾ എന്നിവ ലഭ്യമാകും. അപ്പോളോയുടെ എമർജൻസി, ക്രിറ്റിക്കൽ കെയർ, ഇൻപേഷ്യന്റ് സേവനങ്ങൾ നേരത്തേ തന്നെ 24×7 ലഭ്യമാണ്. തിരക്കേറിയ ജോലി, കുടുംബ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ആരോഗ്യപരിശോധനകളും ചികിത്സകളും മാറ്റിവയ്ക്കുന്നവർക്ക് പുതിയ സംരംഭം ഏറെ പ്രയോജനകരമാകും. അപ്പോളോയുടെ ഹെൽത്ത് ഓഫ് ദ് നേഷൻ 2026 റിപ്പോർട്ട് പ്രകാരം ഒബേസിറ്റി, ഹൈപ്പർടെൻഷൻ, ഡയബീറ്റീസ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരികയാണ്. ഞായറാഴ്ചകളിലും സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ സമയബന്ധിതമായ ആരോഗ്യപരിചരണം കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.
