
കൊച്ചി: ഉത്സവകാലത്തിന് മുന്നോടിയായി ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് ആമസോൺ ഇന്ത്യ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ഡിഎഫ്‌സിസിഐഎല്ലുമായി സഹകരിച്ചാണ് പുതിയ നീക്കം. വെസ്റ്റേൺ ഡിഎഫ്‌സിയിലെ ആദ്യ ജോയിന്റ് പാർസൽ പ്രോഡക്റ്റ്–റാപ്പിഡ് കാർഗോ സർവീസ് ട്രെയിനിൽ പ്രവർത്തിക്കുന്ന ആദ്യ ഇ-കൊമേഴ്‌സ് കമ്പനിയായി ആമസോൺ മാറി. ഓഗസ്റ്റ് 18ന് ന്യൂ ദാദ്രി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സർവീസ് ആരംഭിച്ചു. 10ലധികം വാൻ പാർസലുകളിലൂടെയാണ് ചരക്ക് നീക്കം. ഡൽഹി, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലെ ആമസോൺ ശൃംഖലയെ പൂനെ, മുംബൈ, ഗോവ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. 2019ൽ ഒരു ട്രെയിനുമായി ആരംഭിച്ച ആമസോണിന്റെ റെയിൽ ശൃംഖല ഇന്ന് 130 ഇന്റർസിറ്റി റൂട്ടുകളിലായി 140ലധികം ട്രെയിനുകളായി വികസിച്ചിട്ടുണ്ട്.
