Your Image Description Your Image Description

ലപ്പുഴ :  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്ത് പോലീസ്.

ഗണ്‍മാനെതിരെ കേസെടുക്കാൻ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഗണ്‍മാൻ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസ്. എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അനില്‍ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി. 294(ബി), 324, 325 വകുപ്പുകളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്നലിന് സമീപം ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നവകേരള സദസ്സിന്റെ ബസ് കടന്നുപോകുന്നതിനിടെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അജയ് ജ്യൂവല്‍ കുര്യാക്കോസിനഉം തോമസിനുമാണ് മര്‍ദനമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *