Home » Blog » kerala Max » മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ സ്ലാബ് തകർന്ന നിലയിൽ
IMG-20260809-WA0011

മഞ്ഞപ്ര : മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ നടപ്പാത കാനയുടെ സ്ലാബ്തകർന്ന നിലയിൽ. പഞ്ചായത്ത് ഓഫീസിന് മുന്നിലെ നടപ്പാതകാനയുടെ സ്ലാബാണ് തകർന്ന് കിടക്കുന്നത്.ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നഭാഗത്താണ് സ്ലാബ് പൊട്ടിയ നിലയിൽ ഉള്ളത്.

പഞ്ചായത്ത് ഓഫീസ്, മറ്റ് കച്ചവട സ്ഥാപനങ്ങൾ, എന്നിവിടങ്ങളിലേക്ക് നിരവധി ആളുകൾ അനുദിനം നടന്ന് പോകുന്ന സ്ഥലത്താണ് സ്ലാബ്തകർന്ന് കിടക്കുന്നത്.ഇത് വൻ അപകടങ്ങൾക്ക് കാരണമാകും.ഈ ഭാഗത്തെ കാനകളുടെ ഒട്ടുമിക്ക സ്ലാബുകളും പൊട്ടി തകർന്ന നിലയിലാണ്. തകർന്ന് കിടക്കുന്ന സ്ലാബുകൾ അടിയന്തരമായി നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ച് ജനങ്ങൾക്ക് സുരക്ഷിത യാത്ര ഒരുക്കണമെന്ന് ഇന്ദിര ഗാന്ധി കൾചറൽ ഫോറം പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

ചിത്രം:മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിന് മുൻപിലെ നടപ്പാതകാനയുടെ സ്ലാബ് തകർന്ന നിലയിൽ.