Home » Blog » Kerala » പൊലീസിനെതിരെ ഭീഷണി ; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസെടുത്തു
18

കൊച്ചി: പൊലീസിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്തു. ഊന്നുകൽ സി ഐയെ ഭീഷണിപ്പെടുത്തിയതിനാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഊന്നുകൽ സി ഐയെ പരസ്യമായി വെല്ലുവിളിച്ചാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ പുതിയ ഇൻസ്റ്റ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചതാണ്. എന്നാൽ അറസ്റ്റ് ചെയ്തേ മതിയാവൂ എങ്കിൽ ചെയ്യൂ. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സി ഐക്കെതിരെ പണി വച്ചിട്ടുണ്ട്. സമയമാകുമ്പോൾ പണി കൊടുക്കും. അങ്ങനെ നീളുന്നതാണ് ഭീഷണി.

അതേസമയം, സ്വർണം പൊട്ടിക്കൽ കേസിലെ പ്രതിയായ അർജുൻ ആയങ്കി തുടർച്ചയായി പൊലീസിനെതിരെ ഭീഷണി മുഴക്കുന്നതിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകുന്ന സൂചന. ‘ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണൂ’ എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.