Your Image Description Your Image Description
മലപ്പുറം: കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങില് കൺ്യൂമർഫെഡ് ഡയറക്ടർ സോഫിയ മെഹ്റിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന വിപണിയിൽ 13 ഇന അവശ്യ സാധനങ്ങൾക്ക് പുറമെ കേക്ക്, കടുക്, നോട്ട് പുസ്തകങ്ങൾ, മൈദ തുടങ്ങി മറ്റ് നിത്യോപയോഗ സാധനനങ്ങൾ എം.ആര്.പി നിരക്കിലും താഴ്ന്ന വിലയിൽ ലഭിക്കും.
ഈ മാസം 30 വരെ ആണ് വിപണി. ഉദ്ഘാടന ചടങ്ങില് വാർഡ് കൗൺസിലർ ഷബീർ, അസിസ്റ്റൻ്റ് രജിസ്ട്രാർ (പ്ലാനിങ്) എ.പി സുമേഷ്, ശുഭ എന്നിവർ സംസാരിച്ചു. കൺ്യൂമർഫെഡ് റീജിണൽ മാനേജർ മുഹമ്മദ് ജുമാൻ സ്വാഗതവും ഓപ്പറേഷൻ മാനേജർ ഫൈസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *