കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ വി-ഗാര്‍ഡ്, രാജ്യത്തെ ആദ്യ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ശ്രേണിയായ ‘അരിസോ’ വിപണിയിലെത്തിച്ചു. ആധുനിക ബാത്ത്‌റൂമുകളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്കൊപ്പം ഉയര്‍ന്ന പ്രകടനവും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ ശ്രേണി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
സ്‌ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫന്‍ഡ് ബ്ലാക്ക് ഗ്ലാസില്‍ നിര്‍മിച്ച മിഡ്നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത. വെള്ളത്തിന്റെ താപനില നിറംമാറുന്ന ലൈറ്റ് ബാര്‍ വഴി തത്സമയം അറിയിക്കുന്ന സ്മാര്‍ട്ട് ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ സംവിധാനവും ഇതിലുണ്ട്. ഡിജിറ്റല്‍ (ഡിജി) മോഡലുകളില്‍ ഗ്ലാസിന് കീഴില്‍ ഫ്‌ലഷ്-എംബെഡഡ് ഡിസ്പ്ലേയും തിരഞ്ഞെടുത്ത മോഡലുകളില്‍ റിമോട്ട് കണ്‍ട്രോള്‍ സൗകര്യവും നല്‍കിയിട്ടുണ്ട്.
നിക്കല്‍ സമ്പുഷ്ടമായ ഇന്‍കോളോയ് 800 ഹീറ്റിംഗ് എലമെന്റും വിറ്റ്രിയസ് ഇനാമല്‍ കോട്ടിങ് നല്‍കിയ ഇന്നർ ടാങ്ക് വേഗത്തിലുള്ള ചൂടാക്കലും ദീര്‍ഘകാല ഉപയോഗക്ഷമതയും ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ഉയര്‍ന്ന നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റുകളിലെ ഉപയോഗം കൂടി കണക്കിലെടുത്ത് 8-ബാര്‍ പ്രഷര്‍ റേറ്റിങ്ങും 5-സ്റ്റാര്‍ ബി.ഇ.ഇ ഊര്‍ജക്ഷമതാ റേറ്റിങ്ങും ഉല്‍പ്പന്നത്തിനുണ്ട്.
‘ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലിയും വീടുകളുടെ ആധുനിക രൂപകല്‍പ്പനയുമാണ് അരിസോ സീരീസിന് പ്രചോദനമായത്. ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഫിനിഷ് വാട്ടര്‍ ഹീറ്റര്‍ അവതരിപ്പിക്കുന്നതിലൂടെ ഈ വിഭാഗത്തില്‍ പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്,’ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
അനലോഗ്, ഡിജിറ്റല്‍ മോഡലുകളിലായി 10, 15, 25 ലിറ്റര്‍ ശേഷികളില്‍ കറുപ്പും വെള്ളയും നിറങ്ങളില്‍ അരിസോ സീരീസ് ലഭ്യമാണ്. എംഎഫ്വി, വാള്‍ മൗണ്ടിങ് ബ്രാക്കറ്റുകള്‍, ഫ്‌ലെക്‌സി കണക്ഷന്‍ പൈപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആക്സസറികളും ഇന്‍സ്റ്റലേഷന്‍ സൗകര്യവും കമ്പനി നല്‍കും. ഉല്‍പ്പന്നത്തിന് രണ്ട് വര്‍ഷത്തെ വാറന്റിയും ഹീറ്റിംഗ് എലമെന്റിന് മൂന്ന് വര്‍ഷത്തെയും ഇന്നർ ടാങ്കിന് എട്ട് വര്‍ഷത്തെയും വാറന്റിയുമുണ്ട്. രാജ്യത്തുടനീളമുള്ള വി-ഗാര്‍ഡിന്റെ അംഗീകൃത ഡീലര്‍മാര്‍ വഴിയാണ് വില്‍പ്പന.
