Home » Blog » kerala Max » “നിന്നെയല്ല, നിന്റെ അച്ഛനെയാണു നോക്കുന്നത്, എന്ന മട്ടിലാണ് ഇ.ഡി നീക്കം, അച്ഛനിതെല്ലാം എത്ര കണ്ടതാ” ; പിണറായി
18

ആലപ്പുഴ : എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇ.ഡി) നീക്കം സിപിഎമ്മിനെ മാത്രമല്ല എൽഡിഎഫിനെത്തന്നെ ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിശാല സിപിഎം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ആർഎസ്എസിന്റെ നീക്കത്തോടൊപ്പം യുഡിഎഫും ചേരുകയാണെന്ന് പിണറായി പറഞ്ഞു. എക്സാലോജിക്കും സിഎംആർഎല്ലും രണ്ടു കമ്പനികളാണ്. അവർ തമ്മിൽ സേവനം സംബന്ധിച്ചു കരാറുണ്ടാക്കി. കൃത്യമായ കരാറാണത്. അതിനാൽ സേവനത്തിനുള്ള പ്രതിഫലം സ്വീകരിക്കും. ആ പണം എവിടെയും കാണാനില്ലെങ്കിൽ അതു കുറ്റമാണ്. ഇവിടെ കണക്കിലുണ്ട്. നികുതിയും അടച്ചിട്ടുണ്ട്.

‘‘എക്സാലോജിക് ഉടമയോട് നിന്നെയല്ല, നിന്റെ അച്ഛനെയാണു നോക്കുന്നത് എന്ന മട്ടിലാണ് ഇ.ഡിയുടെ നീക്കം. അച്ഛനിതെല്ലാം എത്ര കണ്ടതാണെടോ. ആദ്യമായിട്ടാണോ?’’–പിണറായി പറഞ്ഞു. തീവ്രവാദ വിഭാഗങ്ങൾക്കു വരെ എക്സാലോജിക് സേവനം നൽകിയെന്ന മട്ടിലൊരു അന്വേഷണം ഇടയ്ക്കു പോയിരുന്നു. പ്രശസ്തമായൊരു ചാരിറ്റി സ്ഥാപനത്തിനെതിരെയായിരുന്നു അത്. അതു പന്തിയാകില്ലെന്നു കണ്ട് അന്വേഷണം ഉപേക്ഷിച്ചു.

വ്യക്തികൾ കേസിൽ പെടാറുണ്ട്. പാർട്ടിയെ പെടുത്താറുണ്ടോയെന്ന് പിണറായി ചോദിച്ചു. കരുവന്നൂർ കേസിൽ അതാണു നടന്നത്. എൽഡിഎഫ് സർക്കാർ ആ കേസ് ഫലപ്രദമായി കൈകാര്യം ചെയ്തതാണ്. കുറ്റവാളികളെന്നു കണ്ടവർക്കെതിരെ കർശന നടപടിയെടുത്തു. ആ ഘട്ടത്തിൽ ഇ.ഡി ചാടിവീണു. കുറ്റവാളികളെ മാപ്പുസാക്ഷികളാക്കി. ഇ.ഡി ആഗ്രഹിക്കുന്നത് അവരെക്കൊണ്ടു പറയിച്ചു. സിപിഎം എന്ന പാർട്ടിയെ പ്രതിയാക്കി. പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്നവരെല്ലാം പ്രതിയായി. എന്തു വിചിത്രമായ നടപടിയാണിതെന്നും പിണറായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *