Home » Blog » Kerala » ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്
16

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ ബിജെപിയിൽ ചേരുമെന്ന് വിവരം. കൊച്ചിയിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്നതാണ് ഈ രാഷ്ട്രീയ മാറ്റം. ബിജെപി ലക്ഷദ്വീപ് യൂണിറ്റ് സ്ഥാപക പ്രസിഡന്റ് ഡോ. മുത്തുക്കോയ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെഎസ്. ഷൈജു എന്നിവരും മുഹമ്മദ് ഫൈസലിനൊപ്പം കൊച്ചിയിലെ പ്രസ് മീറ്റിൽ പങ്കെടുക്കും.