Home » Blog » Kerala » മദ്യനയം; സർക്കാരിനോടുള്ള നിലപാട് മയപ്പെടുത്തി മതനേതാക്കൾ
15

കോഴിക്കോട്: മദ്യനയത്തിൽ സർക്കാരിനോടുള്ള നിലപാട് മയപ്പെടുത്തി മതനേതാക്കൾ. നികുതി കുറച്ചത് ബജറ്റ് നടപടി മാത്രമാണെന്നും യുഡിഎഫിന്റെ നയമനുസരിച്ചേ വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകൂ എന്ന നിലപാട് മുഖ്യമന്ത്രി എടുത്തതാണ് മതസംഘടനകളുടെ നിലപാട് മയപ്പെടാൻ കാരണം.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച കാര്യത്തിൽ ചർച്ച ആകാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനം അർഹിക്കുന്നെന്ന് തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു.

ഇസ്ലാമും സമസ്തയും മദ്യത്തിന് എതിരാണെങ്കിലും സർക്കാരിന്റെ മദ്യ നയത്തിൽ ഇടപെടാനില്ലെന്ന നിലപാടാണ് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ പ്രകടിപ്പിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്ന സമസ്ത പോഷകസംഘടനകളുടെ നിലപാട് തള്ളുന്നതായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന.