Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, 2025ലെ ഏഥർ കമ്മ്യൂണിറ്റി ദിനത്തിന്‍റെ മൂന്നാം പതിപ്പിൽ പുതിയ ഇ എൽ പ്ലാറ്റ്‌ഫോമായ, 450ന് ശേഷമുള്ള ആദ്യത്തെ വാസ്തുവിദ്യ അനാച്ഛാദനം ചെയ്തു.

പുതിയ ഇഎൽ പ്ലാറ്റ്ഫോം, ഫാസ്‌റ്റ് ചാർജിങ്, ആധുനിക ക്രൂസ് കൺട്രോൾ, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ഏഥർ സാക്7.0 എന്നിങ്ങനെ വൻ മാറ്റങ്ങളുടെ പ്രഖ്യാപനങ്ങളുമായി ഏഥർ എനർജിയുടെ കമ്യൂണിറ്റി ഡേ 2025. ഏഥറിന്റെ പുതിയ ഇഎൽ പ്ലാറ്റ്ഫോമിൽ വ്യത്യസ്ത ഫോർമാറ്റിലുള്ള വാഹനങ്ങളേയും വ്യത്യസ്‌ത ബോഡി ടൈപ്പുകളിലുള്ള വാഹനങ്ങളേയും ബാറ്ററി പാക്കുകളേയും ഫീച്ചറുകളേയുമെല്ലാം ഉൾക്കൊള്ളാനാവും. വരുന്ന അഞ്ചു വർഷത്തേക്ക് ഏഥറിന്റെ വ്യത്യസ് ഉത്പന്നങ്ങളുടെ നട്ടെല്ലായിരിക്കും ഇഎൽ പ്ലാറ്റ്ഫോമെന്നാണ് കരുതപ്പെടുന്നത്.

Related Posts