Your Image Description Your Image Description

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്  കീഴിൽ രജിസ്റ്റർ ചെയ്ത   സ്കാറ്റേർഡ് വിഭാഗം ചുമട്ടു തൊഴിലാളികൾ (നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾ) ഏകീകൃത തിരിച്ചറിയൽ കാർഡിനായി അപേക്ഷ നൽകണം. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ, ജനന തീയതി തെളിയിക്കുന്ന ആധികാരിക രേഖ, 26 എ കാർഡ്, പാസ് ബുക്ക് എന്നിവ സഹിതം ക്ഷേമനിധി ബോർഡുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി.

Related Posts