Your Image Description Your Image Description

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന്റെ വിലയിൽ 560 രൂപയുടെ വർധനയാണ് ഉണ്ടായത്. 75,760 രൂപയായാണ് പവന്റെ വില ഉയർന്നത്. ഗ്രാമിന്റെ വില 70 രൂപയാണ് ഉയർന്നത്. 9470 രൂപയായാണ് വില ഉയർന്നത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് 3,386.30 ഡോളറായി. ജൂലൈ 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതിന് ശേഷമാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, സ്വർണത്തിന്റെ ഭാവിവിലകൾ ഉയർന്നിട്ടുണ്ട്.

Related Posts