Your Image Description Your Image Description

        തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പദ്ധതികളും ജനപക്ഷ പ്രവർത്തനങ്ങളും പരസ്യപ്പെടുത്തുന്നതിന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള പരിചയ സമ്പന്നരായ മുൻനിര ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് പ്രവർത്തനങ്ങളുടെ വീഡിയോ, ആഡിയോ, പോസ്റ്റർ, സോഷ്യൽ മീഡിയ, പത്ര പരസ്യങ്ങൾ എന്നീ പ്രചരണ സാമഗ്രികൾ തയ്യാറാക്കണം. തിരഞ്ഞെടുക്കുന്ന ഏജൻസി തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ അനുബന്ധ ഏജൻസിയായി പ്രവർത്തിക്കണം. അംഗീകൃത ഏജൻസികൾ തങ്ങളുടെ പ്രവർത്തി പരിചയം തെളിയിക്കുന്ന പ്രചരണ സാമഗ്രികൾ, ഏജൻസിയുടെ ഒരു വർഷത്തെ ബാലൻസ് ഷീറ്റ്, മാൻ പവർ, പ്രതീക്ഷിത ചെലവ് എന്നിവ സഹിതം അപേക്ഷകൾ ആഗസ്റ്റ് 14 ന് ഉച്ച തിരിഞ്ഞ് 4 ന് മുമ്പായി ചീഫ് ഓഫീസർ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, എൽ.എസ്.ജി.ഡി, നന്തൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.

Related Posts