Your Image Description Your Image Description

ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (എ​യിം​സ്) ഒ​മ്പ​താ​മ​ത് ന​ഴ്സി​ങ് ഓ​ഫി​സ​ർ ‘റി​ക്രൂ​ട്ട്മെ​ന്റ് കോ​മ​ൺ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ങ് (നോ​ർ​സെ​റ്റ് -9) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഗ്രൂ​പ് ബി, ​പേ മെ​ട്രി​ക്സ് ലെ​വ​ൽ -7 വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്തി​ക​യാ​ണി​ത്.

ശ​മ്പ​ള​നി​ര​ക്ക് 9300-34800 രൂ​പ, ഗ്രേ​ഡ് പേ 4600 ​രൂ​പ (പ​രി​ഷ്‍ക​ര​ണ​ത്തി​ന് മു​മ്പു​ള്ള​ത്). എ​യിം​സു​ക​ൾ, ജി​പ്മ​ർ ഇ.​എ​സ്.​ഐ.​സി, ലേ​ഡി ഹാ​ർ​ഡി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​ഡ​ൽ​ഹി, സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്യാ​ട്രി (സി​പ്) റാ​ഞ്ചി മു​ത​ലാ​യ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് നി​യ​മ​നം.

ഓ​രോ സ്ഥാ​പ​ന​ത്തി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ: എ​യിം​സു​ക​ൾ- ബ​തി​ൻ​ഡ -327, അ​വ​ന്തി​പു​ര -30, ഭു​വ​നേ​ശ്വ​ർ 96, ദേ​വ്ഗ​ഡ് 86, ഗോ​ര​ഖ്പൂ​ർ 36, ഗു​വാ​ഹ​തി 83 ക​ല്യാ​ണി 200, മം​ഗ്ല​ഗി​രി 142, നാ​ഗ്പൂ​ർ 221, റാ​യ്ബ​റേ​ലി 44, ന്യൂ​ഡ​ൽ​ഹി 350, പാ​റ്റ്ന 12, ​ഋ​ഷി​കേ​ശ് 98, റാ​യ്പൂ​ർ 110, രാ​ജ്കോ​ട്ട് 130, വി​ജ​യ്പൂ​ർ (ജ​മ്മു) 29, എ​ൻ.​ഐ.​ടി.​ആ​ർ.​ഡി 3, എ.​ഐ.​ഐ.​പി.​എം.​ആ​ർ മും​ബൈ 1, സി​പ് റാ​ഞ്ചി 10, ജി​പ്മ​ർ പു​തു​ച്ചേ​രി 446, ജി​പ്മെ​ർ യാ​നം 8 , റിം​സ് ഇം​ഫാ​ൽ 33, ലേ​ഡി ഹാ​ർ​ഡി​ഞ്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് 173, എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​പ​റേ​ഷ​ൻ ന്യൂ​ഡ​ൽ​ഹി 832..

Related Posts