Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്നു. പകർച്ച പനിയും ഡെങ്കിയും വർധിക്കുകയാണ്. ഇന്നലെ മാത്രം 11,013 പേർ വിവിധ ജില്ലകളിലായി പനിക്ക് ചികിത്സ തേടി. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337 പേർ ചികിത്സ തേടി. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളിൽ പ്രതിദിന പനിബാധിതരുണ്ട്.

ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്കാണ്. 110 പേരാണ് രോഗ ലക്ഷണവുമായി ചികിത്സ തേടിയത്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം – മലപ്പുറം 6, കണ്ണൂർ – പത്തനംതിട്ട 4, ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു. 23 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

Related Posts