Your Image Description Your Image Description

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ റഗുലര്‍ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11ന് രാവിലെ ഒമ്പത് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവരും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നിലവില്‍ പ്രവേശനം ലഭിച്ചവരും ബ്രാഞ്ച്, സ്ഥാപന മാറ്റമോ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ നിലവിലെ അഡ്മിഷന്‍ സ്ലിപ്പ് ഹാജരാക്കണം. ഒഴിവുകള്‍ www.polyadmission.org മുഖേന അറിയാം. ഫോണ്‍: 0474 2484068.

Related Posts