Your Image Description Your Image Description

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍അവസരങ്ങള്‍ ഒരുക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്. ആശ്രാമത്തെ സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലെ പുതിയ സ്‌കില്‍ ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പുതുതായി രണ്ടു മെഡിക്കല്‍ കോളജുള്‍. പി ജി സീറ്റുകളും വര്‍ദ്ധിപ്പിച്ചു. ബി എസി നഴ്‌സിംഗ് സീറ്റുകള്‍ 1250 ആക്കി വര്‍ദ്ധിപ്പിച്ചു. ആശ്രാമം നഴ്‌സിംഗ് കോളേജിലെ സ്‌കില്‍ ലാബ് നിര്‍മിച്ചത് 1.54 കോടി രൂപയ്ക്കാണ്.

 

കിഫ്ബിയിലൂടെ 10,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നത്.

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 76 കോടി രൂപയ്ക്ക് നിര്‍മിച്ച പുതിയ കെട്ടിടം ഉടനെ പ്രവര്‍ത്തനമാരംഭിക്കും. ആര്‍ദ്രം പദ്ധതിവഴി ഒരു കുടുംബത്തിന് ലഭിച്ചിരുന്ന സൗജന്യചികിത്സ 30,000 രൂപയില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ദേശീയ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസഷന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഗ്രാമീണ-നഗര മേഖലകളില്‍ പ്രതിശീര്‍ഷ ചികിത്സചെലവ് 19,000 രൂപയില്‍ നിന്ന് 9,000 ആയി കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വഴി വിദേശ രാജ്യങ്ങളിലെ നഴ്‌സിംഗ് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ്. ജര്‍മ്മനി, വെയില്‍സ് എന്നിവിടങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എം മുകേഷ് എം എല്‍ എ അധ്യക്ഷനായി.

Related Posts