Your Image Description Your Image Description

കോയമ്പത്തൂരിൽ മോഷണക്കേസിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി സയിദ് അഹമ്മദ് മുബീൻ ആണ് അറസ്റ്റിലായത്. മോഷണം ‘ആഘോഷിക്കാൻ’ ബാറിൽ കയറി മദ്യപിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈ സ്വദേശിയുടെ മൂന്നു ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും അടങ്ങുന്ന ബാഗ് ആണ് മുബീൻ മോഷ്ടിച്ചത്. മോഷണശേഷം റെയില്‍വെ സ്റ്റേഷന് നേരെ മുന്നിലുള്ള ടാസ്മാക് ഔട്ട്ലെറ്റിന്‍റെ ബാറിൽ കയറി. ഇതിനിടെ മോഷണ പരാതി ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ബാറിലെത്തിയ പൊലീസ് പ്രതിയായ മുബീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് മോഷ്ടിച്ചത് ആഘോഷിക്കാൻ വേണ്ടിയാണ് ബാറിൽ കയറിയതെന്ന് മുബീൻ മൊഴി നൽകിയതായി പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Posts