Your Image Description Your Image Description

യുപിയിൽയുവതിയും കാമുകനും ചേർന്ന് ഭർത്താവിന്‍റെ വയറു കീറി മൃതദേഹം ആസിഡ് ഒഴിച്ച് കത്തിച്ചു.ഉത്തർപ്രദേശിലെ ഛാറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അലിഗഢ് സ്വദേശിയായ യൂസഫ് (28) ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

ജൂലൈ 29 -ന് യൂസഫ് വീട്ടിൽ നിന്നും പതിവ് പോലെ ജോലിക്ക് പോയിരുന്നെങ്കിലും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാർ ദിവസങ്ങളോളം യൂസഫിനെ അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മകനെന്നും എന്നാല്‍ ഒരു ദിവസം ജോലിക്ക് പോയ അവന്‍ തിരിച്ച് വന്നില്ലെന്നും യൂസഫിന്‍റെ അച്ഛന്‍ ഭുരെ ഖാൻ പറയുന്നു. മകനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts