Your Image Description Your Image Description

ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ ഡൽഹിയിൽ നിന്നും കാണാതായ സൈനികൻ വീട്ടിൽ തിരിച്ചെത്തിയെന്ന് കുടുംബം. കഴിഞ്ഞ മാസം മുതൽ കാണാതായ തൃശൂർ ചാവക്കാട് സ്വദേശി ഫർസീൻ ആണ് തിരിച്ചെത്തിയത്. ഫർസീന് ഓർമ പ്രശ്‌നമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രക്കിടെ ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതാവുന്നത്. തുടർന്ന് പൊലീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും മറ്റും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.

ബിഹാറിലേക്ക് ഒരു യാത്രപോയതാണെന്നാണ് ഫർസീൻ കുടുംബത്തോട് പറഞ്ഞിരിക്കുന്നത്. ഫർസീന് ഓർമക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്‌നമുള്ളതായും യാത്രക്കിടെ ചില സാധനങ്ങൾ നഷ്ടപ്പെട്ടതായും കുടുംബം വ്യക്തമാക്കുന്നു. ഫർസീൻ നിലവിൽ ചികിത്സയിലാണ്.

Related Posts