Your Image Description Your Image Description

എറണാകുളം കോതമംഗലത്ത് ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. ലായനിയിൽ വിഷം കൊടുത്ത് കൊന്നു എന്ന് മാത്രമാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന പൊലീസിന് മൊഴി നൽകിയത്. എന്ത് ലായനി എന്ന് വ്യക്തമാക്കിയിട്ടില്ല.

യുവതിയുടെ ചെമ്മീൻ കുത്തിലുള്ള വീട്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. വിഷം വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്റെയും തെളിവുകൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്ത് കാക്കാനാട് ജയിലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്‍റെ നീക്കം.

Related Posts