Your Image Description Your Image Description

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസിലെ ഭക്ഷ്യശാലയിലാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങൾ നേരിൽ കാണാനെത്തിയത്. എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു.

എഗ് ഫ്രൈഡ് റൈസ്വെജിറ്റബിൾ മോളിപുതിന ചമ്മന്തിസാലഡ്പപ്പടം എന്നിവയായിരുന്നു ആദ്യ ദിനമായ വെള്ളിയാഴ്ചയിലെ വിഭവം. തിങ്കളാഴ്ച ചോറ്,വെള്ളരിക്ക പച്ചടിവൻപയർ തോരൻമല്ലിയില ചമ്മന്തിപാൽചൊവ്വാഴ്ച ചോറ്പൈനാപ്പിൾ പുളിശേരികൂട്ടുകറി,കോവയ്ക്കതോരൻബുധനാഴ്ച ചോറ്സാമ്പാറ്കടലമസാലകാബോജ് തോരൻമുട്ടവ്യാഴാഴ്ച  ചോറ്,  എരിശ്ശേരിമുതിരതോരൻ,മല്ലിയില ചമ്മന്തിപാൽ എന്നിവയാണ് പുതിക്കിയ പോഷക സമൃദ്ധമായ വിഭവങ്ങൾ.സ്‌കൂളിലെത്തിയ മന്ത്രിയെ കുരുന്നുകളാണ് വരവേറ്റത്. ഹെഡ്മാസ്റ്റർ റ്റി എ ജേക്കബും പിടിഎ പ്രസിഡന്റ് അഞ്ചു കെ ആറും മന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.

Related Posts