Your Image Description Your Image Description

അസമിലെ ടിൻസുകിയയിൽ മനുഷ്യക്കടത്ത് റാക്കറ്റിൽനിന്ന് 24 സ്ത്രീകളെയും മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രക്ഷപ്പെടുത്തി. സംഘാംഗങ്ങ​െളന്ന് സംശയിക്കുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ‌പി‌എഫ്) റെയിൽവേ പൊലീസും (ജി‌ആർ‌പി) സംയുക്തമായി നടത്തിയ ഓപറേഷനിൽ ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെത്തിയ വിവേക് എക്‌സ്‌പ്രസിൽ നടത്തിയ പതിവ് പരിശോധനക്കിടെയായിരുന്നു സംഭവം.

എസ്-വൺ കോച്ചിലെ യാത്രികരെ ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോഴാണ് സ്​ത്രീക​​ളെയും പെൺകുട്ടികളെയും തമിഴ്നാട്ടിലെ തിരുപ്പൂരി​േലക്ക് കൊണ്ടുപോകുകയാണെന്ന് ക​ണ്ടെത്തിയത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള രതിനം അറുമുഖൻ റിസർച് ആൻഡ് എജുക്കേഷനൽ ഫൗണ്ടേഷൻ എന്ന ഏജൻസി അസമിലെ ടിൻസുകിയ ബ്രാഞ്ച് ഓഫിസുമായി ചേർന്ന് ജോലിക്കെന്ന വ്യാജേന പെൺകുട്ടികളെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് കടത്തുകയായിരുന്നു.

Related Posts