Your Image Description Your Image Description

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ 4. 30ഓടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാചക വാതക സിലിണ്ടറുകൾ നിറച്ച ട്രക്കുമായാണ് ബസ് കൂട്ടിയിടിച്ചത്.

മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 32 സീറ്റുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Posts