Your Image Description Your Image Description

കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് കെ സി ജോസഫ്. പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതം. വെള്ളാപ്പള്ളിയുടെ ചില പദപ്രയോഗങ്ങൾ ഒട്ടും നിലവാരം ഉള്ളതല്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയാണ് വി ഡി സതീശൻ കൈ ഉയർത്തി സംസാരിക്കുന്നത്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ദൈവമല്ല. പിണറായിക്ക് മുന്നിൽ കൈകൂപ്പി നിൽക്കേണ്ടവർക്ക് അങ്ങനെയാകാം. പറയേണ്ടത് മൂർച്ചയുള്ള വാക്കുകളിൽ പറയുക തന്നെ ചെയ്യുമെന്നും കെ സി ജോസഫ് കുറിച്ചു.

വി ഡി സതീശൻ ഈഴവ വിരോധിയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്- “ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണ്. പിണറായിയെ ചീത്ത പറയുക, കെപിസിസി പ്രസിഡന്‍റിനെ ചീത്ത പറയുക, എന്നെ ചീത്ത പറയുക. ചെന്നിത്തല ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ? കേരള രാഷ്ട്രീയത്തിൽ സതീശനെ പോലെ അധപതിച്ച രാഷ്ട്രീയ നേതാവില്ല”

Related Posts