Your Image Description Your Image Description

ന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​​ഗില്ലിനെ വിമർശിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെ വൈകി ഇറക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനത്തെയാണ് മഞ്ജരേക്കർ ചോദ്യം ചെയ്തത്.

‘ക്യാപ്റ്റന്‍ വാഷിംഗ്ടൺ സുന്ദറിനെ ഇറക്കുന്നില്ല. സുന്ദറിനെ ഇറക്കാതിരിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും ഞാൻ കാണുന്നില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിന്റെ സ്വഭാവത്തിലെ പ്രധാനപ്പെട്ട റെഡ‍് ഫ്ലാ​ഗായാണ് ഞാൻ ഇതിനെ കാണുന്നത്’, മഞ്ജരേക്കർ പറഞ്ഞു.

മഞ്ജരേക്കർ പറഞ്ഞതിനോട് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും യോജിച്ച് സംസാരിച്ചു. ‘എല്ലാവരും വാഷിംഗ്ടൺ സുന്ദർ എവിടെയാണെന്ന് ചോദിക്കുന്നു? എന്തുകൊണ്ടാണ് നമ്മൾ അദ്ദേഹത്തെ കാണാത്തത്? അവർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടി. ലോർഡ്‌സിൽ കഴിഞ്ഞ ഇന്നിംഗ്‌സിൽ 22 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നറെ നമ്മൾ മാഞ്ചസ്റ്ററിൽ നേരത്തെ ഇറക്കുന്നത് കണ്ടിട്ടില്ല’, സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇതോടെ ഇന്ത്യയുടെ 358 റണ്‍സിനെതിരെ 186 റണ്‍സിന്റെ ശക്തമായ ലീഡ് ഇംഗ്ലീഷ് പടയ്ക്ക് ലഭിച്ചു. മൂന്നാം ദിനം ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ പേസർമാർ വിക്കറ്റ് വീഴ്ത്താൻ ബുദ്ധിമുട്ടിയിരുന്നു.

Related Posts