Your Image Description Your Image Description

ന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബുംറയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കൈഫിന്റെ പ്രതികരണം.

‘ഈ മത്സരത്തില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ബുംറയെ ശരിക്കും വലയ്ക്കുന്നതായി കാണപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ബൗളിങ് വേഗത സാരമായി കുറയ്ക്കുകയും ചെയ്തു. ഈ പരമ്പരയിലെ ഒന്നും മൂന്നും ടെസ്റ്റുകളില്‍ ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ തികയ്ക്കാന്‍ ബുംറയ്ക്കായിരുന്നു. പക്ഷെ ഈ മത്സരങ്ങളിലെ പ്രകടനം മാഞ്ചസ്റ്ററില്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല’ കൈഫ്‌ പറഞ്ഞു.

‘ഇനി ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്നു എനിക്കു തോന്നുന്നില്ല. അദ്ദേഹം ചിലപ്പോള്‍ വിരമിക്കുകയും ചെയ്യാം. അദ്ദേഹം തന്റെ ശരീരവുമായി പൊരുതുകയാണ്. ബുംറയുടെ ശരീരം ഇപ്പോള്‍ പൂര്‍ണമായി കൈവിട്ട അവസ്ഥയിലാണ്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ വേഗതയില്‍ കുറവുണ്ടായിട്ടുണ്ട്. ജസ്പ്രീത് ബുംറ ഒരു നിസ്വാര്‍ഥനായ താരമാണ്. രാജ്യത്തിന് വേണ്ടി തന്റെ 100 ശതമാനവും നല്‍കാന്‍ കഴിയുന്നില്ല. കളി ജയിപ്പിക്കാന്‍ സാധിക്കുന്നില്ല. വിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നും തോന്നിയാല്‍ അദ്ദേഹം കളി തുടരാന്‍ വിസമ്മതിക്കും’, കൈഫ് കൂട്ടിച്ചേർത്തു.

Related Posts