Your Image Description Your Image Description

ബാലുശ്ശേരി താലൂക്ക് ആശുപത്രി മുഖം മിനുക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നു. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 3167.29 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ബഹുനില കെട്ടിടവും നിലവിലെ കെട്ടിടത്തിന് മുകളില്‍ നിര്‍മിച്ച വെര്‍ട്ടിക്കല്‍ ബ്ലോക്കുമാണ് ആശുപത്രിയുടെ മുഖച്ഛായ മാറ്റുക. 1.12 ഏക്കറിലാണ് ആശുപത്രിയുള്ളത്.

 

23 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. പുതിയ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്കിങ്, ഇലക്ട്രിക് റൂം തുടങ്ങിയവയാണ് ഉണ്ടാവുക. താഴത്തെ നിലയില്‍ കാഷ്വാലിറ്റി, എക്‌സാമിനേഷന്‍ റൂം, ഡ്രസിങ്-ഇഞ്ചക്ഷന്‍ റൂം, മൈനര്‍ ഓപറേഷന്‍ തിയേറ്റര്‍, റിക്കവറി, ജനറല്‍ സര്‍ജറി ഒപി, ജനറല്‍ ഒപി, പിഎംആര്‍ ഒപി, കണ്‍സള്‍ട്ടിങ് റൂം, പ്ലാസ്റ്റര്‍ റൂം, പോലീസ് കിയോസ്‌ക്, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉള്ളത്.

 

ഒന്നാം നിലയില്‍ ഗൈനക്ക് ഒടി, സെപ്റ്റിക് ഒടി, പേഷ്യന്റ് പ്രിപ്പറേഷന്‍ റൂം, ബേബി പ്രിപ്പറേഷന്‍ റൂം, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വിശ്രമമുറി, ലേബര്‍ വാര്‍ഡ്, എന്‍ഐസിയു, പോസ്റ്റ് ഒപി ഐസിയു, പ്രീ നാറ്റല്‍-പോസ്റ്റ് നാറ്റല്‍ വാര്‍ഡുകള്‍, അള്‍ട്രാസൗണ്ട് റൂം, ഗൈനക് ഒപി എന്നിവയാണ് ഒരുക്കുന്നത്.

 

രണ്ടാംനിലയില്‍ ഓര്‍ത്തോ ഒടി, ജനറല്‍ സര്‍ജറി ഒടി, പ്രിപ്പറേഷന്‍ ഹോള്‍ഡിങ് റൂം, റിക്കവറി, നഴ്‌സസ് ലോഞ്ച്, ഡോക്ടേഴ്സ് ലോഞ്ച്, ഡ്യൂട്ടി നഴ്‌സ് റൂം, ഡ്യൂട്ടി ഡോക്ടര്‍ റൂം, സര്‍ജിക്കല്‍ ഐസിയു, എംഐസിയു വാര്‍ഡ് എന്നിവയും മൂന്നാംനിലയില്‍ ജനറല്‍ സര്‍ജറി, ഓര്‍ത്തോ എന്നിവയുടെ സ്ത്രീ-പുരുഷ വാര്‍ഡുകള്‍ എന്നിവയുമുണ്ട്.

 

നിലവിലുള്ള കെട്ടിടത്തിന് മുകളിലായി പണിത വെര്‍ട്ടിക്കല്‍ ബ്ലോക്കിന്റെ ഒന്നാംനിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, പീഡിയാട്രിക് വാര്‍ഡ്, ഐസൊലേഷന്‍ വാര്‍ഡ്, എച്ച്ഡിയു (ജനറല്‍ മെഡിസിന്‍ ആന്‍ഡ് പീഡിയാട്രിക്) വാര്‍ഡുകള്‍, സിഎസ്എസ്ഡി, ലബോറട്ടറി എന്നീ സൗകര്യങ്ങളാണുണ്ടാവുക.

 

താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടനിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പുതുതായി വരാന്‍ പോകുന്ന സൗകര്യങ്ങള്‍ മലയോര മേഖലയിലെയും ബാലുശ്ശേരിയിലെ മറ്റ് മേഖലയിലെയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാന്‍ സഹായകരമാവുമെന്നും കെ എം സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു

Related Posts