Your Image Description Your Image Description

ആംബുലൻസിൽ വെച്ച് യുവതി ബലാത്സംഗത്തിനിരായി.യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ രണ്ടു പേർ അറസ്റ്റിലായി. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും സർക്കാർ നിയോഗിച്ചു.

ബിഹാറിലെ ഗയയിലാണ് ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. ഹോം ഗാർഡ് പോസ്റ്റിലേക്കുള്ള ഫിസിക്കൽ ടെസ്റ്റിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കൂട്ടബലാത്സംഗം. അബോധാവസ്ഥയിൽ ആംബുലൻസിൽ വച്ച് ഒന്നിലധികം പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ഇക്കഴിഞ്ഞ ജൂലൈ 24നാണ് സംഭവം നടന്നത്. ബിഹാറിലെ ബോധ് ഗയയിലെ മിലിട്ടറി പൊലീസ് ഗ്രൗണ്ടിലാണ് ഹോം ഗാർഡ് റിക്രൂട്ട്മെൻറിൻറെ ഫിസിക്കൽ ടെസ്റ്റ് നടന്നത്. ഇതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. തുടർന്ന് യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അബോധാവസ്ഥയിലിരിക്കെ കൂടെ ആംബുലൻസിൽ കയറിയവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കേസിൽ ആംബുലൻസ് ഡ്രൈവർ വിനയ് കുമാർ, ടെക്നീഷ്യൻ അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആംബുലൻസ് പോയ റൂട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യുവതി പരാതിയിൽ പറഞ്ഞ സമയത്ത് ആംബുലൻസ് ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അർധ ബോധാവസ്ഥയിലായിരുന്നതിനാൽ ആളുകളെ വ്യക്തമായിരുന്നില്ലെന്നും മൂന്നോ നാലോ പേരാണ് ആംബുലൻസിലുണ്ടായിരുന്നതെന്നുമാണ് യുവതി നൽകിയ മൊഴി.

Related Posts