Your Image Description Your Image Description

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ബിഹാറിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാമൂഹ്യക്ഷേമ പെൻഷൻ 1100 ആക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക പെൻഷനും വര്‍ധിപ്പിച്ചു. 6000 രൂപ ആയിരുന്ന പെൻഷൻ 15000 രൂപയാക്കി ഉയർത്തി . മാധ്യമ പ്രവർത്തകർ മരിച്ചാൽ ആശ്രിതർക്ക് 10,000 രൂപ പ്രതിമാസം നൽകും .നേരത്തെ ഇത് 3,000 ആയിരുന്നു.

“ബിഹാർ പത്രകാർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം, യോഗ്യരായ എല്ലാ പത്രപ്രവർത്തകർക്കും ₹6,000 ന് പകരം ₹15,000 പ്രതിമാസ പെൻഷൻ നൽകാൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” നിതീഷ് എക്സിൽ കുറിച്ചു. കൂടാതെ, ‘ബിഹാർ പത്രകാർ സമ്മാൻ പെൻഷൻ പദ്ധതി’ പ്രകാരം പെൻഷൻ സ്വീകരിക്കുന്ന മാധ്യമപ്രവർത്തകർ മരിച്ചാൽ, അവരുടെ ആശ്രിത പങ്കാളിക്ക് ജീവിതകാലം മുഴുവൻ ₹3,000 ന് പകരം ₹10,000 പ്രതിമാസ പെൻഷൻ നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts