Your Image Description Your Image Description

തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയുടെ വയറിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റബ്ബർ ബാൻഡ് കണ്ടെത്തിയത്.

ശസ്ത്രക്രിയയിലൂടെ വസ്തുക്കൾ നീക്കം ചെയ്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്നാണ് റബർ ബാൻഡുകൾ നീക്കം ചെയ്തത്. യുവതിക്ക് റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

വയറുവേദന കഠിനമായതോടെ യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബർ ബാൻഡുകൾ ഉണ്ടായിരുന്നത്. തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തി അവ നീക്കിയത്.

Related Posts