Your Image Description Your Image Description

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യസീൻ അഹമ്മദ് അറസ്റ്റിൽ. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് പൊലീസ് നടപടി.

വിഎസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

അതേസമയം, ജനസാഗരത്തിന് നടുവിലൂടെ വിഎസിന്റെ വിലാപയാത്ര തുരുകയാണ്. ദർബാർ ഹാളിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങിയ യാത്ര ഇനിയും കൊല്ലം ജില്ല പിന്നിട്ടിട്ടില്ല. വയോധികർ അടക്കം നിരവധിപേരാണ് വിഎസിനെ അവസാനമായി കാണാൻ എത്തിയത്. റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞിരിക്കുന്ന ജനങ്ങൾക്ക് നടുവിലൂടെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്.

Related Posts