Your Image Description Your Image Description

ദിലീഷ് പോത്തൻ്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഈ ചിത്രത്തിലൂടെയാണ് കാമറയ്ക്ക് പുറകിൽ മാത്രം നിന്ന രാജേഷ് മാധവൻ കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. എന്നാൽ ചിത്രത്തിലെ രണ്ട് സീനില്‍ മാത്രമാണ് രാജേഷ് മാധവന്‍ എത്തിയിരുന്നത്. ഇപ്പോഴിതാ തന്റെ ജീവിതം തന്നെ ആ ചിത്രത്തിന് ശേഷം മാറിയെന്ന് പറയുകയാണ് നടൻ.

സിനിമ സ്വപ്‌നം കണ്ട് ഒരുപാട് കാലം നടന്നിരുന്നെന്നും എന്നാല്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കഥയെഴുത്തിലും സംവിധാനത്തിലുമായിരുന്നു ആ സമയത്ത് കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്നും എന്നാല്‍ അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാജേഷ് മാധവന്‍ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് താരത്തിൻ്റെ ഈ പ്രതികരണം.

‘മഹേഷിന്റെ പ്രതികാരത്തില്‍ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു. എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്,’ രാജേഷ് മാധവന്‍ പറഞ്ഞു.

Related Posts