Your Image Description Your Image Description

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണ്. ചരിത്രത്തിൽ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും കെസി പ്രതികരിച്ചു.

അതേസമയം കാ​ലാ​വ​ധി തീ​രാ​ൻ ര​ണ്ടു​വ​ർ​ഷ​മു​ള്ള​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. 2022 ഓ​ഗ​സ്റ്റി​ലാ​ണ് ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ ചു​മ​ത​ല​യേ​റ്റ​ത്. രാ​ജ​സ്ഥാ​നി​ലെ ജു​ന്‍​ജു​നു സ്വ​ദേ​ശി​യാ​യ ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബം​ഗാ​ള്‍ മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്നു.ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം മു​ത​ൽ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഈ ​മാ​സ​മാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യി​ൽ തി​രി​കെ​യെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യും അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യി​രു​ന്നു.

Related Posts