Your Image Description Your Image Description

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില‌ ട്രായ് ഔൺസിന് 3400 ഡോളർ കടന്നതിനുപിന്നാലെ സംസ്ഥാനത്തും വില കുതിച്ചുയർന്നു. പവന് ഇന്ന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.

74280 രൂപയാണ് വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 9285 രൂപയായി. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 920 രൂപയാണ് ഉയർന്നത്.

റെക്കോർഡിന് തൊട്ടരികിലാണ് ഇന്നത്തെ വില. കഴിഞ്ഞ മാസം 14നായിരുന്നു എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്. 9,320 രൂപയായിരുന്നു അന്ന് ഗ്രാമിന്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7615 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 123 രൂപയാണ്.

Related Posts