Your Image Description Your Image Description

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്കിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ചെത്തുകടവ് എസ്എന്‍ഇഎസ് കോളേജില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു.

സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് വിഷയം അവതരിപ്പിച്ചു. എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, പ്രോഗ്രാം ഓഫീസര്‍മാരായ എം കെ പ്രവീണ്‍ലാല്‍, എ പി രാജേഷ്, എം അഞ്ജലി, എന്‍ എ അസ്‌ന തസ്‌നീം തുടങ്ങിയവര്‍ സംസാരിച്ചു. ചാത്തമംഗലം എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എസ്എന്‍ഇഎസ് ചെത്തുകടവ്, ദയാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍ എന്നിവയിലെ വളണ്ടിയര്‍മാര്‍ പങ്കെടുത്തു.

Related Posts