Your Image Description Your Image Description

ഗു​ജ​റാ​ത്തി​ൽ മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ലി​യാ​ബീ​ഡ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​യ ഭാ​ർ​ഗ​വ് ഭ​ട്ട്(30), ച​മ്പാ​ബെ​ൻ വ​ചാ​നി(65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹ​ർ​ഷ്‌​രാ​ജ് സിം​ഗ് ഗോ​ഹി​ൽ (20) എ​ന്ന​യാ​ളാ​ണ് കാ​ർ ഓ​ടി​ച്ച​ത്.

അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ വെ​ളു​ത്ത ക്രെ​റ്റ കാ​ർ ര​ണ്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം ഒ​രു സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു ക​യ​റു​ന്ന​ത് സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക്രൈം​ബ്രാ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (എ​എ​സ്ഐ) അ​നി​രു​ദ്ധ സിം​ഗ് വ​ജു​ഭ ഗോ​ഹി​ലി​ന്‍റെ മ​ക​നാ​ണ് ഹ​ർ​ഷ്‌​രാ​ജ്. 150 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും അ​പ​ക​ട​മു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു.

Related Posts