Your Image Description Your Image Description

മലപ്പുറം: 12 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മദ്രസാധ്യാപകന് 86 വർഷം കഠിനതടവ്. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്ക പറമ്പിൽ ജാബിർ അലിക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. കഠിനതടവിന് പുറമേ 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. വേങ്ങരയിലെ ഒരു മദ്രസയിൽ അദ്ധ്യാപകനായിരുന്നു ഇയാൾ.

2022 ഏപ്രിൽ 21-നാണ് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ചാണ് പ്രതി കുട്ടിയെ  ഉപദ്രവിച്ചത്.  ലൈം​ഗികാവയവത്തിന്റെ ഫോട്ടോ കുട്ടിക്ക് കാണിച്ചു കൊടുക്കുകയും പിന്നീട് ചോക്ക് എടുത്ത് കൊണ്ടുവരാണം എന്ന് പറഞ്ഞ് കുട്ടിയെ ബാത്ത്‌റൂമിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. എട്ടരയോടെ കരഞ്ഞു കൊണ്ട് വീട്ടിൽ എത്തിയ കുട്ടി സഹോദരിയോടാണ് വിവരം പറഞ്ഞത്. തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Posts