Your Image Description Your Image Description

ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലും സ്കൂളുകളിലുമാണ് ബോംബ് ഭീഷണിയുണ്ടായത്. ദ്വാരക സെന്റ് തോമസ് സ്കൂളിനും ഭീഷണി സന്ദേശം ലഭിച്ചു. സ്ഥലത്ത് ബോംബ് സ്കോഡ് പരിശോധന നടത്തുകയാണ്.

അതേസമയം പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായി. സുവർണ്ണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ അറിയിച്ചു.

Related Posts