Your Image Description Your Image Description

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിൻ്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്. തൃശ്ശൂർ സ്വദേശി സുനിതയാണ് ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ കാണാൻ എത്തിയത്.

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റിസിന് പരാതി നൽകി. തോഴിയായ ശശികല ജയലളിതയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്നും സുനിത ആരോപിക്കുന്നു. ജീവഭയം കൊണ്ടാണ് ഇത്രയും നാള്‍ ഈ കാര്യങ്ങൾ പുറത്ത് പറയാതിരുന്നതെന്നും ഇപ്പോള്‍ നീതി തേടിയാണ് എത്തിയതെന്നും സുനിത വെളിപ്പെടുത്തുന്നു.

Related Posts