Your Image Description Your Image Description

തിരുവനന്തപുരം: സമസ്തയ്ക്ക് വഴങ്ങി സമയ പരിഷ്കരണത്തിനു മേൽ വീണ്ടും ചർച്ചയ്ക്ക് തയാറായ സർക്കാർ തീരുമാനം വെറും പ്രീണന രാഷ്ട്രീയമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ അശ്വതി. കേരളത്തിലെ മദ്രസകൾക്കും ചില സംഘടനകളുടെയും തീരുമാനത്തിനും അനുസരിച്ചല്ല ഇവിടത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുന്നോട്ടുപോകേണ്ടത്.

സമയ മാറ്റത്തിൽ ഇനി ചർച്ചയില്ലെന്നു പറഞ്ഞ അതേ വിദ്യാഭ്യാസമന്ത്രി ഇന്ന് സമസ്തയുടെ ഭീഷണികളെ ഭയന്ന് ചർച്ചയ്ക്കു തയാറായത് സർക്കാരിന്റെ നട്ടല്ലില്ലായ്മയാണ് കാണിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇനിയും താമസിക്കരുത്. ഇപ്പോഴത്തെ സർക്കാർ നിലപാട് തികച്ചും വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്.

ഇവിടെ ഒട്ടനവധി വിദ്യാർത്ഥി പ്രശ്നങ്ങളോടും വിദ്യാർത്ഥികൾക്ക് അനുകൂലമായ പിഎം ശ്രീ പദ്ധതിയോടും മുഖം തിരിച്ചിരിക്കുമ്പോളാണ് ചില മത സംഘടനകളുടെ കളിപ്പാവയായി സർക്കാർ മാറിയിരിക്കുന്നത്. സർക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന് ഇവിടത്തെ വിദ്യയാർത്ഥികളുടെ ഭാവി തുലാസിലാക്കാൻ അനുവദിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

Related Posts