Your Image Description Your Image Description

കായംകുളം: കായംകുളം പത്തിയൂർ എരുവ ഭാഗത്ത് നിന്നും എം ഡി എം എയുമായി യുവാവ് പിടിയിൽ. കുഴിനാട്ട് വീട്ടിൽ ഉണ്ണി (26) യെ ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പിടികൂടിയത്. സെയ്ദരു പള്ളി സമീപം കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിൽ 16 ഗ്രാം എം ഡി എം എയുമായി ഇയാളെ പിടികൂടുകയായിരുന്നു

അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന എം ഡി എം എ ഇവിടെ വിതരണം ചെയ്യാനായി എത്തിയതായിരുന്നു പ്രതി. കഴിഞ്ഞ മേയ് മാസത്തിലും ഇയാളെ ഹാഷിഷ് ഓയിലുമായി പിടികൂടിയിരുന്നു. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നർക്കോട്ടിക് സെൽ ഡി വൈ എസ്‌ പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡി വൈ എസ്‌ പി ബിനു കുമാർ ടി യുടെ നേതൃത്വത്തിൽ കായംകുളം സി ഐ അരുൺ ഷാ, എസ്‌ ഐമാരായ രതീഷ് ബാബു, സുധീർ, കൃഷ്ണലാൽ, എ എസ് ഐ റെജി, എസ്‌ സി പി ഒ ജിജ, സി പി ഒമാരായ പത്മദേവ്, ശിവകുമാർ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Posts