Your Image Description Your Image Description

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരിൽ കുറ്റം ചാര്‍ത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും എയര്‍ലൈൻ പൈലൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ-ഐ) ആരോപിച്ചു

ഒരുത്തരവാദിത്തമില്ലാതെ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ഒരു ഒപ്പ് പോലും റിപ്പോർട്ടിലില്ലെന്നും എഎൽപിഎ പ്രസിഡന്‍റ് സാം തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി. അനുഭവസമ്പത്തുള്ള പൈലറ്റുമാരെ അന്വേഷണ സംഘത്തിന്‍റെ ഭാഗമാക്കണമെന്നും എയർ ലൈൻ പൈലറ്റ് സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അസോസിയേഷൻ ആരോപിച്ചു.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അതിലെ വിവരങ്ങളും പൈലറ്റുമാരുടെ തെറ്റുകൊണ്ടാണ് അപകടമുണ്ടായതെന്ന മുൻവിധിയാണ് നൽകുന്നത്. റിപ്പോര്‍ട്ട് അസോസിയേഷൻ തള്ളികളയുകയാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള സുതാര്യമായ അന്വേഷണം നടത്തണമെന്നും സാം തോമസ് ആവശ്യപ്പെട്ടു. വളരെ രഹസ്യമായ യാതൊരു സുതാര്യതയുമില്ലാതെയാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിൽ വിദഗ്ധരായ പൈലറ്റുമാരെ ഉള്‍പ്പെടുത്തിയിട്ടില്ല

Related Posts