Your Image Description Your Image Description

മുംബൈ: സിന്തറ്റിക്ക് ലഹരി നി‍ർമാണ കേസിലെ മുഖ്യപ്രതി കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ. സിബിഐ, ഇന്റർപോൾ, മുംബൈ പൊലീസ് എന്നീ എജൻസികൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ ഇന്ത്യയിൽ എത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് കുബ്ബാവാലയെ മുംബൈയിൽ എത്തിച്ചതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. മുംബൈ ക്രൈംബ്രാഞ്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു.

മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലാണ് കുബ്ബാവാലയുടെ സിന്തറ്റിക്ക് ലഹരി നി‍ർമാണ ലാബ് പ്രവർത്തിച്ചിരുന്നത്. വിദേശത്തിരുന്നാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഇയാൾ നിയന്ത്രിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുംബൈ പൊലീസ് ഇവിടെ നിന്ന് 252 കോടി രൂപ വിലവരുന്ന, 126.141 കിലോഗ്രാം മെഫെഡ്രോൺ – ‘മിയാവ് മിയാവ്’ എന്നറിയപ്പെടുന്ന പാർട്ടി ഡ്ര​ഗ് പിടിച്ചെടുത്തിരുന്നു.

Related Posts