Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എം എസ് സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് . പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം.

ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കുന്നത് ഓഗസ്റ്റ് ഏഴിന് പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. കപ്പല്‍ അറസ്റ്റ് ചെയ്യാനുളള ഉത്തരവ് ഒഴിവാക്കാന്‍ എന്തുചെയ്യാനാകുമെന്നും എത്ര തുക കെട്ടിവയ്ക്കാനാകുമെന്നും ഹൈക്കോടതി കമ്പനിയോട് ചോദിച്ചു. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി കോടതിയോട് പറഞ്ഞു.

Related Posts